പോർഷേയുടെ സൂപ്പർ കാർ സ്വന്തമാക്കി ഫഹദ് ഫാസിൽ

ഡംബര കാർ നിർമ്മാതാക്കളായ പോർഷേയുടെ സൂപ്പർ കാർ ശ്രേണിയിലുള്ള പോർഷേ കാർ ജി ടി സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ. കാർ ഡെലിവറി സ്വീകരിക്കുന്ന ഫഹദിന്റെയും നസ്രിയുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഇളം പച്ച നിറത്തിലുള്ള കാർ ആണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നത്. 89.9 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ടു സീറ്റർ വാഹനമായ കാരെറയിൽ m5733 സിസി ഉള്ള പെട്രോൾ എഞ്ചിൻ ഘടിപ്പിച്ചിട്ടുള്ളത്.

 

പൃഥ്വിരാജിന് ശേഷം മലയാള സിനിമയിൽ സൂപ്പർകാർ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ഫഹദ്. കഴിഞ്ഞ വർഷമാണ് പൃഥ്വിരാജ് സൂപ്പർ കാറായ ലംബോർഗിനി സ്വന്തമാക്കിയത്.

Top