ദേശീയ പുരസ്‌കാരം ഫഹദിന്റെ മധുര പ്രതികാരം ; പ്രതികരണവുമായി ഫാസില്‍

fahad-fazil

മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ഫഹദ് ഫാസില്‍ നേടിയതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫഹദിന്റെ അച്ഛനും, നിര്‍മ്മാതാവുമായ ഫാസില്‍. ഈ അവാര്‍ഡ് ഫഹദിന്റെ മധുര പ്രതികാരമാണെന്നാണ് ഫാസില്‍ പറയുന്നത്.

കൈയ്യെത്തും ദൂരത്ത് പരാജയപ്പെട്ട ശേഷം അമേരിക്കയിലേക്ക് പോയ ഫഹദ് സിനിമയുടെ മറ്റൊരു ലോകത്തേക്കാണ് എത്തിയതെന്നും, സംവിധാനമുള്‍പ്പെടെ സിനിമയെ കുറിച്ച് കുറേ പഠിച്ചെന്നും ഫാസില്‍ പറഞ്ഞു. ഫഹദ് തിരിച്ചെത്തിയത് മറ്റൊരാളായാണെന്നും, പ്രതിനായകത്വമുള്ള ഫഹദിന്റെ വേഷങ്ങളേയും അവനുള്ളിലെ അഭിനേതാവിനെയും ജനങ്ങള്‍ സ്വീകരിച്ചെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു.

അവാര്‍ഡിന് വേണ്ടി സിനിമ ചെയ്യാറില്ലെന്നും ആളുകള്‍ കണ്ടാല്‍ മതിയെന്നുമായിരുന്നു അവാര്‍ഡ് നേട്ടത്തിന് പിന്നാലെ ഫഹദിന്റെ പ്രതികരണം. മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അതുകൊണ്ട് മാത്രമാണ് തനിക്ക് ഇതുപോലുള്ള മികച്ച സിനിമകള്‍ ചെയ്യാന്‍ സാധിച്ചതെന്നും ഫഹദ് പ്രതികരിച്ചു.

Top