ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ ട്രെയിലർ പുറത്ത്

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിന്റെ  ട്രെയിലർ പുറത്ത്. അൻപത്തിയഞ്ചുകാരൻ സുലൈമാൻ എന്ന കഥാപാത്രത്തിലൂടെ മാലിക് ആയി ഫഹദ് നിറഞ്ഞാടുകയാണ് ട്രെയിലറിൽ. ട്രെയിലറിൽ ഫഹദിന്റെ പലകാലഘട്ടങ്ങളുടെ വേഷപ്പകർച്ചകളും കാണാം.

പീരിയഡ് ഗണത്തിൽപ്പെടുന്ന മാലിക് സുലൈമാൻ മാലിക് തീരദേശ ജനതയുടെ നായകൻ, 20 വയസുമുതൽ 55 വയസുവരെയുള്ള സുലൈമാന്റേയും അയാളുടെ തുറയുടെ ജീവിതവുമാണ്‌.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ , വിനയ് ഫോർട്ട്, ചന്ദു നാഥ് എന്നിവരും അണിനിരക്കുന്നു.

ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് മാലിക്.

 

Top