ഫഹദ് ഫാസിൽ ചിത്രം ഇരുൾ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

ഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നസീഫ് യൂസുഫ് ഇസുദ്ധീൻ സംവിധാനം ചെയ്യുന്ന ചിത്രം ഇരുളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആന്റോ ജോസഫ് ഫിലിം കമ്പനി,പ്ലാൻ ജെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്,ജോമോൻ ടി ജോൺ,ഷമീർ മുഹമ്മദ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരാഴ്ച മുമ്പ് കുട്ടിക്കാനത്ത് അവസാനിച്ചിരുന്നു.സുനിൽ യാഥവാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോമോൻ ടി ജോൺ ക്യാമറയും, ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.അജയൻ ചാലിശ്ശേരി ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ഈ വർഷം ഡിസംബറിൽ ഒ ടി ടി പ്ലാറ്റ്ഫോം വഴി ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറ നീക്കം.

Top