ഫഹദ് ഫാസില്‍ ചിത്രം അതിരന്‍ : ട്രെയിലര്‍ പുറത്തിറങ്ങി

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം അതിരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ പൃഥ്വിരാജ് തന്റെ ഔദ്യോഗിക പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്.

നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ സായി പല്ലവി ആണ് ഫഹദിന്റെ നായിക. ദുല്‍ഖര്‍ ചിത്രം കലിക്ക് ശേഷം സായി പല്ലവി നായികയാകുന്ന മലയാള ചിത്രം കൂടിയാണിത്. ഒരു റൊമാന്റിക് ത്രില്ലര്‍ ആയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് ആണ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസിന് ശേഷം ഫഹദ് ഡോക്ടര്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, സുരഭി ലക്ഷ്മി, ലെന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

പി എസ്. ജയഹരിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

ഊട്ടിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. സെഞ്ചുറി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.

Top