fahad fazil movie , anver rasheed

യുവനടന്‍ ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് പുതിയ ചിത്രമൊരുക്കുന്നു. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഒരു ബിഗ് ബഡ്ജറ്റ് സിനിമയാണിതെന്ന് മാത്രമുള്ള വിവരങ്ങളേ പുറത്ത് വിട്ടിട്ടുള്ളൂ.

ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയ്ക്കു ശേഷം നിര്‍മാണ രംഗത്തേക്ക് ചുവട് മാറ്റിയ അന്‍വര്‍ വീണ്ടും സംവിധാന രംഗത്തേക്ക് ഈ ചിത്രത്തിലൂടെ മടങ്ങിയെത്തുകയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റില്‍ നിര്‍മിച്ച ബാംഗ്ലൂര്‍ ഡെയ്‌സും പ്രേമവും സൂപ്പര്‍ഹിറ്റായിരുന്നു. 2013ല്‍ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തില്‍ ഫഹദിനെ നായകനാക്കി ആമി എന്ന ഹ്രസ്വചിത്രം അന്‍വര്‍ സംവിധാനം ചെയ്തിരുന്നു.

അതേമസയം, ഫഹദ് ഫാസിലിനെ സംബന്ധിച്ചടത്തോളം ഈ സിനിമ പ്രധാനമാണ്. ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്ന സിനിമയ്ക്കു ശേഷം ഫഹദ് ഫാസിന് വിജയ ചിത്രങ്ങളൊന്നും തന്നെ ഉണ്ടായില്ല. പുതുവര്‍ഷത്തില്‍ ഫഹദ് അഭിനയിക്കുന്നത് അന്‍വര്‍ റഷീദിന്റെ സിനിമയില്‍ മാത്രമായിരിക്കുമെന്നും അറിയുന്നു.

അതേസമം, ഫഹദിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന സിനിമ നാളെ തീയേറ്ററുകളിലെത്തും.

Top