ഫഹദ് ഫാസിൽ, മണിരത്നം,വിജയ് സേതുപതി ചിത്രം; ഷൂട്ടിംഗ് അടുത്ത വർഷം ജനുവരിയിൽ

ഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മണിരത്നം പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ജനുവരിയിൽ തുടങ്ങും. ജ്യോതിക, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ചിമ്പു, ഐശ്വര്യ രാജേഷ് എന്നിവരാണ് മണിരത്നം ചിത്രത്തിലെ മറ്റ് താരങ്ങൾ.

സന്തോഷ് ശിവനാണ് കാമറ കൈകാര്യം ചെയ്യുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

റിലീസിനൊരുങ്ങുന്ന വേലൈക്കാരൻ, ത്യാഗരാജ കുമാരരാജയുടെ സൂപ്പർ ഡീലക്സ് എന്നിവയ്ക്കു ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.

Top