‘വേലൈക്കാരനി’ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഫഹദ് ഫാസില്‍

fahad

ലയാളത്തിന്റെ യുവതാരം ഫഹദ് ഫാസില്‍ ‘വേലൈക്കാരനി’ ലൂടെ തമിഴകത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.

മോഹന്‍ രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായകനായി ശിവകാര്‍ത്തികേയന്‍ വേഷമിടുന്നു. ഫഹദ് ആദി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഫഹദ് തന്നെയാണ് കഥാപാത്രത്തിന്‌ ശബ്ദം നല്‍കിയിരിക്കുന്നത് എന്ന പ്രത്യേകത കൂടി വേലൈക്കാരനുണ്ട്.

നയന്‍താര, സ്‌നേഹ, പ്രകാശ് രാജ്, തമ്പി രാമയ്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍

24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍. ഡി രാജ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

സെപ്റ്റംബര്‍ 29 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top