fahad fazil fazil and vijay sethupathi join new project; Report

fazil and vijay sethupathi

രണ്യകാണ്ഡം എന്ന സിനിമയിലൂടെ ആസ്വാദകരെ അമ്പരപ്പിച്ച സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ അഞ്ച് വര്‍ഷത്തിന് ശേഷം രണ്ടാമത്തെ ചിത്രമൊരുക്കുന്നു. നിയോ നോയര്‍ ഗണത്തിലുള്ള ആദ്യ ചിത്രം ആരണ്യകാണ്ഡം സംവിധാനത്തിന് ദേശീയ അവാര്‍ഡ് നേടിയിരുന്നു.

തമിഴകത്തെ മികച്ച ത്രില്ലറുകളിലൊന്നായ ആരണ്യകാണ്ഡത്തിന് ശേഷം ത്യാഗരാജന്‍ കുമാരരാജ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും നായകന്‍മാരാകുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ ഘട്ടത്തില്‍ സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചും ഒന്നും പറയാനാകില്ലെന്ന് ത്യാഗരാജന്‍ കുമാരരാജ പറയുന്നു. തമിഴ് നവനിരയില്‍ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് ത്യാഗരാജന്‍ കുമാരരാജ.

പരീക്ഷണ സ്വഭാവമുളളതും നവശൈലിയിലുള്ള സിനിമകള്‍ക്കൊപ്പം നില്‍ക്കുന്ന രണ്ട് ഭാഷകളിലെ രണ്ട് അഭിനേതാക്കള്‍ ഒരുമിക്കുന്നു എന്നത് തന്നെയാണ് ഊ പ്രൊജക്ടിന്റെ സവിശേഷത.

ഫഹദ് ഫാസില്‍ മലയാളത്തിലും വിജയ് സേതുപതി തമിഴിലും പുതുശൈലീ സിനിമകള്‍ക്കൊപ്പം കൈകോര്‍ത്തവരാണ്. തനി ഒരുവന്‍ സംവിധാനം ചെയത മോഹന്‍രാജയുടെ പുതിയ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ്. നെഗറ്റീവ് റോളിലാണ് ഫഹദ് ഫാസില്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്.

ഒന്നരവര്‍ഷമായി ത്യാഗരാജന്‍ ഈ സിനിമയുടെ സ്‌ക്രിപ്ടിറ്റിന്റെ പണിപ്പുരയിലായിരുന്നു. നിവിന്‍ പോളിയെയും വിജയ് സേതുപതിയെയും ആണ് ആദ്യം ഈ ചിത്രത്തിലേക്ക് പരിഗണിച്ചതെന്നും സൂചനയുണ്ട്.

അഭിനേതാക്കളെ കുറിച്ച് സംവിധായകന്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഗൗതം മേനോന്‍ ചിത്രം യെന്നൈ അറിന്താലില്‍ സ്‌ക്രിപ്ട് കണ്‍സള്‍ട്ടന്റായിരുന്നു ത്യാഗരാജന്‍ കുമാരരാജ.

Top