ഫഹദ് ഫാസില്‍ ചിത്രം; അതിരന്റെ ട്രെയിലര്‍ ഇന്ന് പുറത്ത് വിടും

ഫഹദ് ഫാസിന്റെ പുതിയ ചിത്രം അതിരന്റെ ട്രെയ്ലര്‍ ഇന്ന് പുറത്ത് വിടും. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ തുടങ്ങിയ മികച്ച താരനിരയും അണിനിരക്കുന്നുണ്ട്‌.

പ്രേമം,കലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം ഒരു റൊമാന്റിക്ക് ത്രില്ലറാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിനു വേണ്ടി തിരക്കഥയെഴുതിയ പിഎഫ് മാത്യൂസാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഊട്ടിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.

Top