15 കോടി മുതൽ മുടക്കിൽ ഫഹദ് ഫാസിൽ – അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’

ൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ട്രാൻസ്’.

യുവനടൻ ഫഹദ് ഫാസിൽ നായകനാവുന്ന ചിത്രത്തിന്റെ ബ‌ഡ്‌ജറ്റ് 15 കോടിയാണ് .

സംവിധായകനെന്ന നിലയിൽ അൻറവറിന്റേയും നടനെന്ന നിലയിൽ ഫഹദിന്റേയും ഏറ്റവും വലിയ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന സിനിമയായിരിക്കും ട്രാൻസ്.

ചിത്രത്തിന്റെ കഥ എന്തെന്ന് സംബന്ധിച്ച ഒരു സൂചനയും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

ഫഹദ് ഫാസിലിനെ കൂടാതെ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൺസ് പുത്രൻ എന്നിവരാണ് ഈ സിനിമയിലെ മറ്റു പ്രധാനതാരങ്ങൾ.

വിൻസന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അമൽ നീരദാണ് ഛായാഗ്രാഹകൻ. സംഗീതം ജാക്സൺ വിജയനും അജയൻ ചാലശേരി കലാസംവിധാനവും നിർവഹിക്കും.

അൻവർ റഷീദ് എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്.

Top