ഫഹദ് ഫാസിലും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു; ടൈറ്റില്‍ പ്രഖ്യാപനം നാളെ

ഹദ് ഫാസിലും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു.നവാഗത സംവിധായകന്റെ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക എന്നാണ് വിവരം. 2013ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘റെഡ് വൈനി’ല്‍ ആണ് ഫഹദും ആസിഫും ആദ്യമായി ഒന്നിച്ച് എത്തിയത്. 2017ല്‍ പുറത്തിറങ്ങിയ ‘ടേക്ക് ഓഫി’ലും ഇരുവരും ഒന്നിച്ചിരുന്നു. ഫഹദും ആസിഫും താരപരിവേഷം കൈവരിച്ച ശേഷം ഈ കോംബോ സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ക്കിടയില്‍ പ്രതീക്ഷ ഏറെയാണ്.

പ്രമുഖ നിര്‍മ്മാണ കമ്പനി ഒരുക്കുന്ന പുതിയ സിനിമ ഫഹദിന്റെ 60-ാം ചിത്രമാണ്. സെപ്റ്റംബര്‍ 27 രാവിലെ 10 മണിക്ക് സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ‘കാസര്‍ഗോള്‍ഡ്’ ആണ് അവസാനം പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം. ഫഹദിന്റെ അവസാന മലയാള ചിത്രം ‘ധൂമം’ ആയിരുന്നു. ഇരുചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വിജയമുണ്ടാക്കിയില്ല.’ആവേശം’ ആണ് ചിത്രീകരണത്തിലുള്ള ഫഹദ് ഫാസില്‍ ചിത്രം. 2023ലെ വിജയ ചിത്രം ‘രോമാഞ്ച’ത്തിന്റെ സംവിധായകന്‍ ജീത്തു മാധവനാണ് സംവിധാനം.

Top