ഫഹദ് ഫാസില്‍ ചിത്രം അതിരന്‍: ആദ്യ ഗാനം പുറത്തുവിട്ടു

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രമാണ് അതിരന്‍. ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആട്ടുതൊട്ടില്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.പി ജയചന്ദ്രന്‍, ഗായത്രി അയ്യപ്പദാസ്,സരയു എസ് നായര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പിഎസ് ജയഹരിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്‍ സായ്പല്ലവി ആണ് ഫഹദിന്റെ നായിക. ദുല്‍ഖര്‍ ചിത്രം കലിക്ക് ശേഷം സായ്പല്ലവി നായികയാകുന്ന മലയാള ചിത്രം കൂടിയാണിത്.ഒരു റൊമാന്റിക് ത്രില്ലര്‍ ആയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് ആണ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസിന് ശേഷം ഫഹദ് ഡോക്ടര്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണിത്.പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, സുരഭി ലക്ഷ്മി, ലെന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.

Top