ആളുകള്‍ സിനിമ കണ്ടാല്‍ മതി, അല്ലാതെ അവാര്‍ഡിനു വേണ്ടിയല്ല താന്‍ സിനിമയില്‍ അഭിനയിക്കുന്നത്: ഫഹദ്

Fahadh Faasil

തുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേതെന്നും അവാര്‍ഡിനു വേണ്ടിയല്ല താന്‍ സിനിമയില്‍ അഭിനയിക്കുന്നതെന്നും നടന്‍ ഫഹദ് ഫാസില്‍. അറുപത്താഞ്ചമത് ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ച വാര്‍ത്ത കേട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമ ചെയ്തു തുടങ്ങിയ സമയത്ത് എന്റെ ഏറ്റവും വലിയ പേടി എന്റെ ടേസ്റ്റിലുള്ള സിനിമകള്‍ സ്വീകരിക്കുമോ എന്നായിരുന്നു. മലയാളത്തില്‍ ആയതു കൊണ്ടാണ് ഇത്തരത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ സാധിച്ചത്. വലിയ സന്തോഷമുണ്ട്. ‘ആളുകള്‍ തിയ്യേറ്ററില്‍ കയറി പൈസ കിട്ടിയാല്‍ മതി. ആളുകള്‍ സിനിമ കണ്ടാല്‍ മതി. അല്ലാതെ അവാര്‍ഡിനു വേണ്ടി സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നില്ല, ഫഹദ് ഫാസില്‍ പറഞ്ഞു.

‘ഇതുവരെ ചെയ്തതില്‍ വെച്ചേറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേത്. സുരാജ്, അലന്‍സിയര്‍ അങ്ങനെ കൂടെയുള്ള ഒട്ടേറെ പേര്‍ എന്റെ അഭിനയത്തെ സഹായിച്ചു’. പൊട്ടക്കണ്ണന്റെ മാവിലേറായിട്ടാണ് ഈ അവാര്‍ഡിനെ താന്‍ കാണുന്നതെന്നും ഹാസ്യരൂപേണ ഫഹദ് മാധ്യമങ്ങളോട് പറഞ്ഞു

Top