ഇത് ഫഹദല്ലേ’? വൈറലായി ‘ഞാന്‍ പ്രകാശന്‍’ ഫാന്‍ മെയ്ഡ് വീഡിയോ

ഞാന്‍ പ്രകാശന്‍ സിനിമയുടെ ടീസര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. സത്യന്‍ അന്തിക്കാട് ചിത്രം ‘ഞാന്‍ പ്രകാശന്റെ’ ഫാന്‍ മെയ്ഡ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഞാന്‍ പ്രകാശന്റെ ടീസര്‍ സോഷ്യല്‍ മീഡിയ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. തനി നാടന്‍ ശൈലിയിലുള്ള ഫഹദിന്റെ നര്‍മ്മവും അഭിനയ മുഹൂര്‍ത്തങ്ങളും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയുമായിരുന്നു.

ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ ടീസര്‍ അതുപോലെ പുനര്‍ സൃഷ്ടിച്ച് ഒരു കൂട്ടം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

ഫഹദ് ഫാസിലായി ഈ ഫാന്‍ മെയ്ഡ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ചെറുപ്പക്കാരന്‍, ശരിക്കും ഫഹദ് തന്നെയാണോ എന്ന് വീഡിയോ കാണുന്നവര്‍ സംശയിച്ച് പോകും. ഫഹദിനോടൊപ്പം കിടപിടിക്കുന്ന കിടിലന്‍ പ്രകടനമാണ് ഈ യുവാവ് കാഴ്ചവച്ചിരിക്കുന്നത്.

ഒരു യഥാര്‍ത്ഥ കല്യാണത്തിനൊപ്പം ചേര്‍ന്നാണ് ഈ വീഡിയോ തയാറാക്കിയതെന്നതും എടുത്തു പറയേണ്ട ഘടകമാണ്. ടീസറില്‍ ഫഹദ് ഫാസില്‍ പങ്കെടുക്കുന്ന വിവാഹ രംഗവും സദ്യയുമൊക്കെ അതിന്റെ ഭംഗി ചോര്‍ന്നു പോകാതെ തന്നെ മനോഹരമായാണ് ഇവര്‍ പുന:രവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ടീസറിലെ മറ്റു ചില രംഗങ്ങളും ഇവര്‍ പുന:സൃഷ്ടിച്ചിട്ടുണ്ട്. ജ്യോതിഷ് മലയാറ്റൂര്‍, നിതിന്‍ രാജ്, ആല്‍ബര്‍ട്ട് ജോണ്‍സണ്‍ എന്നിവരാണ് വീഡിയോയുടെ ശില്‍പ്പികള്‍.

Top