ഫഹദ് ഫാസില്‍ ചിത്രം അതിരന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കുമ്പളങ്ങി നൈറ്റ്സിന്റെ വിജയത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രമാണ് അതിരന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

ചിത്രത്തിന്‍ സായ്പല്ലവി ആണ് ഫഹദിന്റെ നായിക. ദുല്‍ഖര്‍ ചിത്രം കലിക്ക് ശേഷം സായ്പല്ലവി നായികയാകുന്ന മലയാള ചിത്രം കൂടിയാണിത്.ഒരു റൊമാന്റിക് ത്രില്ലര്‍ ആയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് ആണ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസിന് ശേഷം ഫഹദ് ഡോക്ടര്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണിത്.പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, സുരഭി ലക്ഷ്മി, ലെന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.വിനായക് ശശികുമാര്‍, ഇങ്ങടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്‌ പി എസ് ജയഹരി ആണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഊട്ടിയായിരുന്നു.

Top