സംവിധായകന്‍ നിതീഷ് തിവാരിയുമായി ഫഹദ് ഫാസില്‍ ഒന്നിക്കുന്നു?

Fahadh Faasil

ബോളിവുഡ് ചിത്രം ദംഗല്‍ സംവിധായകന്‍ നിതീഷ് തിവാരിയുമായി നടന്‍ ഫഹദ് ഫാസില്‍ ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസില്‍ അഭിനയിച്ച ചിത്രങ്ങളെ പ്രശംസിച്ച് നിതീഷ് തിവാരി ട്വീറ്റ് ചെയ്തിരുന്നു.

‘കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം, സൂപ്പര്‍ ഡീലക്‌സ്, ഞാന്‍ പ്രകാശന്‍, എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് ഫഹദ് കാഴ്ച വെച്ചത്. ഫഹദിനെ കണ്ടെത്താന്‍ കുറച്ച് വൈകിയെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. നിങ്ങളുടെ കഴിവ് കൊണ്ട് എല്ലാവരെയും സന്തോഷിപ്പിക്കൂ സഹോദരാ’ എന്നായിരുന്നു നിതീഷ് തിവാരിയുടെ ട്വീറ്റ്.

Top