അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി

fahad amal

യ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ദുബായില്‍ പൂര്‍ത്തിയായി. രണ്ട് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ഫഹദെത്തുന്നത്. മായാനദിയില്‍ അപ്പുവായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ദുബായിക്കു പുറമെ വാഗമണായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. സൗബിന്‍ ഷാഹിര്‍ ചിത്രം പറവയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ലിറ്റില്‍ സ്വയമ്പാണ് അമല്‍ നീരദ് ചിത്രത്തിനു വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഈ ചിത്രത്തിനു ശേഷമാകും മമ്മൂട്ടി നായകനാകുന്ന ബിലാല്‍ 2 തുടങ്ങുക. അതിനിടെ ഫഹദ് നായകനാകുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സും പൂര്‍ത്തീകരിക്കാനുണ്ട്.

Top