ആഷിക് അബുവിന്റെ വൈറസില്‍ ഫഹദ് ഫാസിലും

കേരളത്തെ പിടിച്ചു കുലുക്കിയ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക് അബു ഒരുക്കുന്ന ചിത്രമാണ് വൈറസ്. രേവതി, ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, ആസിഫ് അലി, കാളിദാസ് ജയറാം, സൗബിന്‍ ഷഹീര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ നടന്‍ ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

രാജീവ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സംഗീതം സുശിന്‍ ശ്യാം.

രേവതി ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വേഷത്തിലും റിമ കല്ലിങ്കല്‍ നഴ്‌സ് ലിനി പുതുശ്ശേരിയുടെ വേഷത്തിലും ടൊവിനോ തോമസ് കോഴിക്കോട് കളക്ടര്‍ യു വി ജോസിന്റെ വേഷത്തിലുമാണ് എത്തുന്നത്. അടുത്ത ഏപ്രിലില്‍ വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കാം.

Top