പ്രതിസന്ധിയിലകപ്പെട്ട ടൂവീലര്‍ വിപണി തിരിച്ചു പിടിക്ക്ണമെന്നാവശ്യപ്പെട്ട് എഫ്എഡിഎ പ്രസിഡന്റ്

ന്ത്യയിലെ ഗ്രാമീണ വിപണികളുടെ ഇഷ്ട വാഹനങ്ങളാണ് എന്‍ട്രി-ലെവല്‍ മോട്ടോര്‍സൈക്കിളുകള്‍. നിര്‍മ്മാതാക്കള്‍ക്ക് മികച്ച വരുമാനം നല്‍കുന്ന മേഘലകൂടിയാണിത്. എന്നാല്‍ അടുത്ത കാലത്തായി ഈ വിഭാഗത്തില്‍ കച്ചവടം കുറവാണ്. ജിഎസ്ടി നിരക്ക് 18 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (എഫ്എഡിഎ) ആവശ്യപ്പെട്ടു.
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയായിരുന്ന ഓട്ടോ റീട്ടെയില്‍ കോണ്‍ക്ലേവ് ചടങ്ങിലാണ് എഫ്എഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ ഇതിനെ കുറിച്ച് പരാമര്‍ശിച്ചത്.

ടൂ വീലര്‍ സെഗ്മെന്റ് വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ടെങ്കിലും, കോവിഡിന് മുമ്പുള്ള നിലവാരത്തേക്കാള്‍ 20 ശതമാനം പിന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
100 സിസി, 125 സിസി വിഭാഗത്തിലുള്ള എന്‍ട്രി ലെവല്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ സഹായിക്കണമെന്ന് ബഹുമാനപ്പെട്ട മന്ത്രിയോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും സിംഘാനിയ പറഞ്ഞു.

എഫ്എഡിഎ നല്‍കിയ കണക്കുകള്‍ പ്രകാരം, ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇരുചക്രവാഹന വില്‍പ്പന 62,35,642 യൂണിറ്റില്‍ നിന്ന് 65,15,914 യൂണിറ്റായി ഉയര്‍ന്നിരുന്നു, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 86,15,337 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 91,97,045 യൂണിറ്റുകളായിരുന്നു ഇതേ കാലയളവിലെ മൊത്തം വാഹന വില്‍പ്പന.

നിലവില്‍ എന്‍ട്രി ലെവല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. അഥവാ ജിഎസ്ടി വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ ഈ ബൈക്കുകളുടെ വിലയിലും വന്‍ കുറവുണ്ടാകും. എല്ലാ സാധാരണക്കാര്‍ക്കും സ്വന്തമായിട്ടൊരു ബൈക്കെന്ന സ്വപ്‌നം ഇതോടെ പൂവണിയുകയും ചെയ്യും.

Top