ഫാക്ടിന് 136.71 കോടി രൂപ ലാഭം

ളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട്, 2020 ഒക്ടോബർ– ഡിസംബർ പാദത്തിൽ 136.71 കോടി രൂപ ലാഭം കൈവരിച്ചു. ഡിസംബർ 31 വരെയുള്ള 9 മാസത്തിൽ വിറ്റുവരവ് 2438 കോടി രൂപയായെന്നും  202.22 കോടി രൂപ ലാഭം നേടിയെന്നും മാനേജ്മെന്റ് അറിയിച്ചു.

മുൻ വർഷം ഇക്കാലയളവിൽ 10.80 കോടി രൂപയായിരുന്നു ലാഭം. അമോണിയ സൾഫേറ്റിന്റെയും ഫാക്ടം ഫോസിന്റെയും ഉൽപാദനത്തിലും എക്കാലത്തെയും ഉയർന്ന ഉൽപാദനം കൈവരിച്ചു.

ഫാക്ടംഫോസ് 6,44,924 മെട്രിക് ‍ടൺ (മുൻ വർഷം ഇതേ കാലയളവിൽ 620141 മെട്രിക് ടൺ) ഉൽപാദിപ്പിച്ചു. അമോണിയം സൾഫേറ്റിന്റെ ഉൽപാദനം 1,76,546 മെട്രിക് ടൺ (മുൻവർഷം 1,58,098 മെട്രിക് ടൺ) ആയി ഉയർന്നു. ഇന്ത്യയിൽ എല്ലായിടത്തേക്കും വിപണി വ്യാപിപ്പിച്ചു.

Top