നോട്ടിഫിക്കേഷന്‍ ലഭിക്കുന്നില്ല; ഇന്നലെ ഫെയ്‌സ് ബുക്കിന് ബാധിച്ച പ്രശ്‌നം ട്രോളുകളായി

സ്റ്റാറ്റസ് ഇടാനും, ഫോട്ടോ വീഡിയോ അയക്കാനുമുള്ള പ്രശ്‌നവുമായി വാട്ട്‌സ് ആപ്പ് എത്തിയതിനുപിന്നാലെ ഫെയ്‌സ് ബുക്കും പുതിയ പ്രശ്‌നവുമായി രംഗത്തെത്തി. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് ഫെയ്‌സ് ബുക്കിന് ബാധിച്ച പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.ഫെയ്‌സ് ബുക്കില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നില്ല എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രശ്‌നം.

നോട്ടിഫിക്കേഷനില്‍ ഒരു സന്ദേശം പോലും വരാത്ത അവസ്ഥയായിരുന്നു ഉണ്ടായത്. നല്‍കിയ കമന്റിന് ലഭിക്കുന്ന റിപ്ലേ, പോസ്റ്റിന് ലഭിക്കുന്ന റിയക്ഷനുകള്‍ കമന്റുകള്‍ ഇവയൊന്നും അറിയാന്‍ പറ്റാത്ത അവസ്ഥ. ഈ പ്രശ്‌നം മണിക്കൂറുകളോളം നിലനിന്നു.

ആഗോള വ്യാപകമായി തന്നെ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായിരുന്നു പ്രശ്‌നം കൂടുതല്‍ ബാധിച്ചത്. പലരും നോട്ടിഫിക്കേഷന്‍ ലഭിക്കാത്ത സ്‌ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റു ചെയ്തു. അതേ സമയം ട്രോളുകളും ട്വിറ്റര്‍ അടക്കമുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞു നിന്നു.

Top