ഫെയ്‌സ്ബുക്കിന്റെ പുതിയ സവിശേഷത ; വിര്‍ച്ച്വല്‍ റിയാലിറ്റി ഉടന്‍

പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്തുന്നതോടൊപ്പം ഇപ്പോഴുള്ളവയില്‍ പുതിയ സവിശേഷതകള്‍ കൊണ്ടുവരാനും ശ്രമിക്കുകയാണ് ആപ്ലിക്കേഷനുകള്‍.

എല്ലാവര്‍ക്കും പ്രിയപ്പെട്ട ഫെയ്‌സ്ബുക്കാണ് ഇപ്പോള്‍ സവിശേഷതയുമായി എത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡില്‍ കഴിഞ്ഞ വര്‍ഷം 360 വീഡിയോകളാണ് ചേര്‍ത്തിരുന്നത്. ഇതിനു പുറമെ വിര്‍ച്ച്വല്‍ റിയാലിറ്റി അനുഭവം ഉപയോക്താക്കളിലെത്തിക്കാനാണ് അടുത്ത പദ്ധതി.

പുറത്തിറങ്ങാനിരിക്കുന്ന ‘ജുമാന്‍ജി’, ‘വെല്‍കം റ്റും ദി ജംഗിള്‍’ എന്നീ ചിത്രങ്ങള്‍ക്കൊപ്പമായിരിക്കും ഫെയ്‌സ്ബുക്കിലെ വിര്‍ച്ച്വല്‍ റിയാലിറ്റിക്കു തുടക്കമിടുക.

ഫെയ്‌സ്ബുക്ക് ക്രിയേറ്റീവ് ഷോപ്പും അവതാര്‍ ലാബ്‌സും ചേര്‍ന്നാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

360 ഡിഗ്രി വിര്‍ച്വല്‍ റിയാലിറ്റി അനുഭവം നല്‍കുന്ന ആദ്യ ചലച്ചിത്രമാണ് ജുമാന്‍ജി. നിലവില്‍ 4കെ റസലൂഷനിലുള്ള 360 വീഡിയോകള്‍ ഫെയ്‌സ്ബുക്കില്‍ ലഭ്യമാണ്.

അടുത്തിടെ ഓക്കലസ് ഗോ, റിഫ്റ്റ് വിആര്‍ ഹെഡ്‌സെറ്റുകള്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരുന്നു.

അഭിമാനത്തോടെയാണ് ഫെയ്‌സ്ബുക്കുമായി സഹകരിച്ച് ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതെന്നും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രൊഫഷണല്‍ ഗുസ്തി താരവും നടനുമായ ഡ്വേയ്ന്‍ ജോണ്‍സണ്‍ പറഞ്ഞു.

Top