പുതിയ സ്റ്റാര്‍ വാര്‍സ് സ്റ്റിക്കറുകളുമായി ഫെയ്‌സ് ബുക്ക് മെസഞ്ചര്‍; ഡിസംബര്‍ 20 മുതല്‍ ലഭ്യമാവും

ഫെയ്സ് ബുക്ക് മെസഞ്ചറില്‍ ഇനി പുതിയ ഇഫക്ടുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ലിമിറ്റഡ് എഡിഷന്‍ ചാറ്റ് തീമുകളും, റിയാക്ഷനുകളും, സ്റ്റിക്കറുകളും, എആര്‍ ഇഫക്ടുകളുമായ ഫെയ്സ് ബുക്ക് മെസഞ്ചറാണ് ഇനി വരാന്‍ പോവുന്നത്.

സ്റ്റാര്‍ വാര്‍സ്: ദി റൈസ് ഓഫ് സ്‌കൈ വാക്കര്‍ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ പുതിയ ഇഫക്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഡിസ്നിയുമായി ചേര്‍ന്നാണ് ഫെയ്സ്ബുക്ക് പുതിയ സ്റ്റിക്കറുകള്‍ രൂപകല്‍പന ചെയ്തത്.

ഫോട്ടോകള്‍, സെല്‍ഫികള്‍, വീഡിയോ കോളുകള്‍ എന്നിവയില്‍ എആര്‍ ഇഫക്ടുകള്‍ ഉപയോഗിക്കാനാവും. സ്റ്റാര്‍ വാര്‍സ് തീം ആക്റ്റിവേറ്റ് ചെയ്യുന്നതിലൂടെ ചാറ്റ് വിന്‍ഡോയുടെ പശ്ചാത്തലം മാറ്റാം. ഡിസംബര്‍ 20 നാണ് സ്റ്റാര്‍വാര്‍സ് : ദി സ്‌കൈവാക്കര്‍ എന്ന ചിത്രം പുറത്തിറങ്ങുന്നത്. ഡിസംബര്‍ 20 മുതല്‍ തന്നെ ഈ പുതിയ ഇഫക്ടുകളും മെസഞ്ചറില്‍ ലഭ്യമാവും.

Top