പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാതെ ഫേയ്‌സ്ബുക്ക്; മാധ്യമ വെബ്‌സൈറ്റുകളില്‍ ഇടിവ്‌

facebook01

മാധ്യമ വെബ്‌സൈറ്റുകളുടെ ഫെയ്‌സ്ബുക്ക് ലിങ്കുകള്‍ ന്യൂസ്ഫീഡില്‍ നിന്ന് നീക്കം ചെയ്താണ് ഫെയ്‌സ്ബുക്കിന്റെ പുതിയ പരീക്ഷണം.

ശ്രീലങ്ക, ബൊളീവിയ, സ്ലോവാക്യ, സെര്‍ബിയ, ഗ്വാട്ടിമാല, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫെയ്‌സ്ബുക്ക് പുതിയ പരീക്ഷണം നടത്തിയത്.

മാധ്യമ വെബ്‌സൈറ്റുകളിലേയ്ക്ക് വായനക്കാരെ നയിക്കുന്നത് ഫെയ്‌സ്ബുക്കിലുള്ള ഇത്തരം ലിങ്കുകളാണ്.

ഉപയോക്താക്കളുടെ ഫെയ്‌സ്ബുക്ക് ന്യൂസ്ഫീഡില്‍ ഉണ്ടാകുന്ന ഇത്തരം ലിങ്കുകളാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്ത് പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധ്യതയില്ലാത്ത മറ്റൊരു വിന്‍ഡോയിലേക്ക് മാറ്റിയത്.

പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വായനക്കാരുടെ എണ്ണത്തില്‍ 60 ശതമാനം മുതല്‍ 80 ശതമാനം ഇടിവാണ് മാധ്യമങ്ങള്‍ക്കുണ്ടായത്.

പരീക്ഷണം വ്യാപിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ സമാനമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡ് വൈസ് പ്രസിഡന്റ് ആദം മുസേരി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ ഫെയ്‌സ്ബുക്ക് ആരംഭിച്ച എക്‌സ്‌പ്ലോര്‍ ന്യൂസ്ഫീഡില്‍ ഉപയോക്താക്കള്‍
ശ്രദ്ധിക്കാത്ത അനേകായിരം വരുന്ന പേജുകളില്‍ നിന്നും ഫെയ്‌സ്ബുക്ക് നമുക്ക് തിരഞ്ഞെടുത്ത് തരുന്നവയാണ് ഉള്‍പ്പെടുന്നത്.

എന്നാല്‍ ഫെയ്‌സ്ബുക്കിന് പണം നല്‍കി പരസ്യം ചെയ്യാത്ത പോസ്റ്റുകളെല്ലാം ഉപയോക്താക്കളുടെ ന്യൂസ്ഫീഡില്‍ നിന്നും എടുത്തുമാറ്റുകയാണ് കഴിഞ്ഞ ഓരാഴ്ചയായി ആറ് രാജ്യങ്ങളിലായി ഫെയ്‌സ്ബുക്ക് പരീക്ഷിച്ചത്.

ഇതുമൂലം ഫെയ്‌സ്ബുക്ക് പേജുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ നാലിരട്ടി ഇടിവാണ് ഉണ്ടായത്.

മാധ്യമങ്ങളും മറ്റ് സ്ഥാപനങ്ങളും ഭാവിയില്‍ വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നതിന്റെ സൂചനയാണിത്.

Top