ജയില്‍ ശിക്ഷ കഴിഞ്ഞ് വരുന്നവർക്ക് ‘റീ എന്‍ട്രി ആപ്പുമായി’ ഫേസ്ബുക്ക്

ന്യൂയോർക്ക്: കുറ്റകൃത്യത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് സമൂഹത്തിലേക്ക് തിരിച്ചെത്തുന്നവരെ ഉദ്ദേശിച്ച് പുതിയ ആപ്പുമായി ഫേസ്ബുക്ക് രംഗത്ത്.സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇത്തരം ഒരു ആപ്പ് ഇറക്കുന്നത്.

ഇത് സംബന്ധിച്ച ചില വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം ചില ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ പങ്കുവച്ചിരുന്നു. ‘സാമൂഹിക പിന്തുണയോടെ ജയിലിന് ശേഷമുള്ള ജീവിതം കെട്ടിപ്പടുക്കുവാന്‍’ എന്നാണ് ഈ ആപ്പ് പ്രൊമോഷന് നല്‍കിയ തലവാചകം.റീ എന്‍ട്രി ആപ്പ് എന്നാണ് ഈ ആപ്പിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത് പേര്.ഈ വിവരങ്ങള്‍ പങ്കുവച്ച് ആപ്പ് വിലയിരുത്തി അഭിപ്രായം പറയാനും പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വലിയ തോതിലുള്ള ആഭ്യന്തര ടെസ്റ്റിങ്ങ് നടത്തിയ ശേഷം നിയന്ത്രിതമായി പുറത്തുള്ളവര്‍ക്ക് ടെസ്റ്റിംഗിലാണ് ഈ ആപ്പ് എന്നാണ് ഫേസ്ബുക്ക് അറിയിക്കുന്നത്.

Top