വൺസ്ട്രൈക്ക് പോളിസിയുമായി ഫെയ്സ്ബുക്ക്

വൺസ്ട്രൈക്ക് പോളിസിയുമായി ഫെയ്സ്ബുക്ക് രംഗത്ത്. ഫെയ്സ്ബുക്ക് നിയമങ്ങൾ ലംഘിച്ച് ലൈവ് വീഡിയോകൾ പ്രദർശിപ്പിക്കുന്നവരെ അതിവേഗം തടയുന്നതിനായിട്ടാണ് ഈ ഫീച്ചർ ഫെയ്സ്ബുക്ക് കൊണ്ടുവന്നിരിക്കുന്നത്. ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ച് വെടിവെപ്പ് ആക്രമി ലൈവ് സ്ട്രീം ചെയ്ത സംഭവം വ്യാപകമായ വിമർശനങ്ങൾ വഴിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് വൺസ്ട്രൈക്ക് പോളിസിയുമായി ഫെയ്സ്ബുക്ക് രംഗത്ത് വന്നിരിക്കുന്നത്.

ഇനി മുതൽ നിയമവിരുദ്ധ ഉള്ളടക്കൾ ലൈവ് സ്ട്രീം ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ അവ നീക്കം ചെയ്യപ്പെടും. വ്യാപകമായി ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഫെയ്സ്ബുക്ക് ഇന്റഗ്രിറ്റി വൈസ്പ്രസിഡന്റ് ഗയ് റോസൻ പറഞ്ഞു.

ഫെയ്സ്ബുക്ക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വൺസ്ട്രൈക്ക് പോളിസിയനുസരിച്ച് ലെവ് സ്ട്രീമിങ് ഉപയോഗിക്കുന്നതിൽ നിന്നു നിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തുന്നത് ഉൾപ്പടെയുള്ള നടപടികളുണ്ടാവും. ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലായിടങ്ങളിലും വൺസ്ട്രൈക്ക് പോളിസി സംവിധാനം നടപ്പിലാക്കും.

Top