‘നിങ്ങള്‍ പോകുന്ന സ്ഥലങ്ങള്‍ പ്രവചിക്കും’: പുതിയ സാങ്കേതിക വിദ്യയുമായി ഫേസ്ബുക്ക്

ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സൈറ്റാണ് ഫേസ്ബുക്ക്. നിങ്ങള്‍ പോകുന്ന സ്ഥലം പ്രവചിക്കുന്ന പുതിയ സാങ്കേതികവിദ്യ ഫേസ്ബുക്കില്‍ വരുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് സമര്‍പ്പിച്ച പകര്‍പ്പവകാശ അപേക്ഷകളിലൊന്നാണ് ഇത്. ഓഫ്‌ലൈന്‍ ട്രജെക്ടറി എന്നാണ് ഈ സാങ്കേതിക വിദ്യയ്ക്ക് ഫേസ്ബുക്ക് പേരിട്ടിരിക്കുന്നത്. ഫേസ്ബുക്കിന്റെ ഉപഭോക്താവ് പോകുന്ന സ്ഥലം പ്രവചിക്കാനായി സുഹൃത്തുക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ കൂടി ഫേസ്ബുക്ക് ഉപയോഗിക്കും.

നേരത്തെ ലോഗിന്‍ ചെയ്ത് ലൊക്കേഷനുകളും നിലവിലെ ലൊക്കേഷന്‍ വിവരങ്ങളും ഫേസ്ബുക്ക് ഉപയോഗിച്ചേക്കും. മാത്രമല്ല, ഇതേ ലൊക്കേഷനിലുള്ള മറ്റുള്ളവരുടെ വിവരങ്ങളും ഇത്തരത്തില്‍ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ സ്വഭാവം അനുമാനിക്കാനും അതുവഴി വ്യക്തികള്‍ക്ക് അനുയോജ്യമായ പരസ്യങ്ങള്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ മുന്നിലെത്തിക്കാനുമാണ ഫേസ്ബുക്കിന്റെ നീക്കം

Top