കെ ആര്‍ മീരയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; വി.ടി ബല്‍റാമിനെ വിമര്‍ശിച്ച് അഡ്വ. ടി സിദ്ദിഖ്

കോഴിക്കോട്: എഴുത്തുകാരി കെ ആര്‍ മീരയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് അഡ്വ. ടി സിദ്ദിഖ് രംഗത്ത്.

നിലവാരം കുറഞ്ഞ രീതിയില്‍ ഒരു എഴുത്തുകാരിയെ ആക്രമിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ലെന്നാണ് അദ്ദേഹം പറയുന്നത്. അണികള്‍ക്ക് കെ.ആര്‍ മീരയെ തെറി വിളിക്കാന്‍ ആഹ്വാനം നല്‍കുന്ന തരത്തിലായിരുന്നു വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നു.

പെരിയയില്‍ രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ കെ ആര്‍ മീര എഴുതിയ കുറിപ്പും പുസ്തകങ്ങള്‍ക്കൊപ്പം എഴുത്തുകാരി നില്‍ക്കുന്ന ചിത്രവും ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

Top