ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ‘ഡിഗ്‌മൈയിന്‍’ ; പുതിയൊരു മാല്‍വെയര്‍ ആക്രമണം

facebook01

വര്‍ഷം സൈബര്‍ ആക്രമണങ്ങളുടെ വര്‍ഷമാണെന്ന് വേണമെങ്കില്‍ പറയാം.
ഒട്ടനേകം റാന്‍സംവയര്‍ ആക്രമണങ്ങള്‍ ഉണ്ടായ വര്‍ഷമാണ് 2017.  എന്നാല്‍ ഇപ്പോള്‍ മറ്റൊരു മാല്‍വയര്‍ ആക്രമണം എത്തിയിരിക്കുകയാണ്.

‘ഡിഗ്‌മൈയിന്‍’ എന്നു പറയുന്ന  മാല്‍വയര്‍ വനാക്രൈ എന്ന റാംസെവെയര്‍ ഉപയോഗിച്ചുളള മെസഞ്ചര്‍ ആക്രമണത്തിന്റെ മറ്റൊരു പതിപ്പാണ്. ട്രണ്ട് മൈക്രോ എന്ന സൈബര്‍ സുരക്ഷ വൃത്തങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.

ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യവും ഉപയോഗവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവയെ ലക്ഷ്യമാക്കിയാണ് സൈബര്‍ കുറ്റവാളികളുടെ പുതിയ നീക്കം എന്നും റിപ്പോട്ടില്‍ പറയുന്നു.

മാല്‍വയര്‍ മെസഞ്ചറില്‍ നാം അറിയാത്ത, തിരിച്ച് മെസേജ് അയക്കാന്‍ കഴിയാത്ത അക്കൗണ്ടില്‍ നിന്നും ഒരു വീഡിയോ സന്ദേശം ലഭിക്കും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ‘ഡിഗ്‌മൈയിന്‍’ നിങ്ങളുടെ സിസ്റ്റത്തെ മൊത്തമായി ബാധിക്കും.

ഡെസ്‌ക്ടോപ്പിലാണ് ഈ മാല്‍വയര്‍ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  ഗൂഗിള്‍ ക്രോമിലാണ്  ഈ മാല്‍വയറുകള്‍ കാണപ്പെടുന്നത് . ആദ്യം  സിസ്റ്റത്തില്‍ ബാധിച്ചതിനു ശേഷം അവിടെ നിന്നും പലതിലായി വ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ ഇങ്ങനെ ഒരു വീഡിയോ ലിങ്ക് വന്നാല്‍ നിങ്ങള്‍ അതില്‍ ക്ലിക്ക് ചെയ്യരുത്. ഒഴിവാക്കാന്‍ ശ്രമിക്കുക.

Top