ഇന്‍സ്റ്റഗ്രാമുമായുള്ള പ്രവര്‍ത്തന തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് അറിയിച്ച് ഫേസ്ബുക്ക്

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ നേരിട്ട പ്രവര്‍ത്തന തകരാറില്‍ ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്കിന്റെ ട്വീറ്റ്. ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയാണ് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് പ്രവര്‍ത്തന രഹിതമായിത്തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമിലും ഇതേ പ്രശ്‌നം ഉപഭോക്താക്കള്‍ നേരിടുകയുണ്ടായി.

പ്രൊഫൈലിനുള്ളില്‍ കടക്കാന്‍ സാധിക്കുമെങ്കിലും പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യാനോ പുതിയ പോസ്റ്റുകള്‍ ചെയ്യാനോ കഴിയുന്നില്ല എന്നതായിരുന്നു ഉപഭോക്താക്കള്‍ നേരിട്ട പ്രശ്‌നം. ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമ ശൃഖലയില്‍ നേരിട്ട പ്രശ്‌നം ഗുരുതര വീഴ്ചയാണെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നം ഉടന്‍ പരിഹരിക്കും എന്നറിയിച്ചുകൊണ്ട് ഫേസ്ബുക്ക് ട്വീറ്റ് ചെയ്തത്.

തികച്ചും സാങ്കേതിക പ്രശ്‌നം മൂലമാണെന്നും ഡി ഡോസ് അറ്റാക്ക് മൂലം അല്ല എന്നും ഫേസ്ബുക്ക് അറിയിച്ചു. മാത്രമല്ല, ഇന്ന് രാവിലെ ലോകത്തിലെ പല ഭാഗത്തും ജി മെയില്‍ സേവനങ്ങള്‍ക്കും തടസം നേരിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Top