ഈ വര്‍ഷം മുഴുവന്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഫെയ്‌സ്ബുക്ക്

വര്‍ഷം അവസാനംവരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക്. അത്യാവശ്യത്തിനുള്ള ജീവനക്കാര്‍മാത്രമാകും ഓഫീസുകളിലുണ്ടാകുക എന്നും കമ്പനി അറിയിച്ചു.

അതേസമയം ജൂലായ് ആറിന് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങും.ഓഫീസുകള്‍ തുറക്കുന്നതുസംബന്ധിച്ച് ഫേസ്ബുക്ക് സിഇഒ ഉടനെ ഔദ്യോഗികമായി അറിയിക്കുമെന്നും സിഎന്‍ബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ 48,268 ജീവനക്കാരാണ് ടെക് കമ്പനിയിലുള്ളത്.

കോവിഡ് ഭീതിയെ തുടര്‍ന്ന് മാര്‍ച്ച് ആദ്യ ആഴ്ച മുതലാണ് ജീവിക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയിരുന്നത്.

2021വെരെ 50ഓ അതിലധികമോ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എല്ലാ ഔദ്യോഗിക കോണ്‍ഫറന്‍സുകളും ഫേസ്ബുക്ക് റദ്ദാക്കിയിട്ടുണ്ട്. ഇവന്റുകൾ വെർച്വൽ ഇവന്റുകളായി സംഘടിപ്പിക്കുമെന്ന് കമ്പനി മേധാവി അവകാശപ്പെടുന്നു.

Top