15 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടിയ സ്മാര്‍ട് സ്പീക്കറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്

Facebook

സോഷ്യല്‍ മീഡിയാ സ്ഥാപനമായ ഫെയ്‌സ്ബുക്ക് രണ്ട് സ്മാര്‍ട്ട് സ്പീക്കറുകള്‍ ജൂലായില്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 15 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടിയ സ്മാര്‍ട് സ്പീക്കറുകളില്‍ വീഡിയോ ചാറ്റ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതായിരിക്കും. സ്മാര്‍ട് സ്പീക്കറുകള്‍ക്ക് നാമകരണം ചെയ്തിരിക്കുന്നത് അലോഹ, ഫിയോന എന്നിങ്ങനെയാണ്.

തായ്വാനിലെ പെഗട്രോണ്‍ എന്ന ഇലക്‌ട്രോണിക് ഉല്‍പ്പന്ന നിര്‍മാണ കമ്പനിയ്ക്കാണ് സ്മാര്‍ട് സ്പീക്കറുകള്‍ നിര്‍മിക്കാനുള്ള ചുമതല. എല്‍ജി ഡിസ്‌പ്ലേ ഉപയോഗിച്ചുള്ള ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ ആയിരിക്കും സ്പീക്കറിനുണ്ടാവുകയെന്ന് തായ് വാന്‍ ഡിജി ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Top