41.9 കോടി ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ന്നു

ഹേഗ്: ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ന്നതായി വിവരം. അമേരിക്കന്‍ ഉപയോക്താക്കളുടെ 13.3 കോടി വിവരങ്ങളാണ് ചോര്‍ന്നത്. രണ്ടാം സ്ഥാനത്ത് വിയറ്റ്‌നാം ആണ് 5 കോടി. മൂന്നാം സ്ഥാനത്ത് യു.കെയാണ്. ഇവിടുന്ന് 1.8 കോടി ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. മൊത്തത്തില്‍ 41.9 കോടി പേരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തിയ ഡാറ്റബേസിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പുതിയ വാര്‍ത്ത പുറത്ത് എത്തിയതിന് പിന്നാലെ ഈ ഡാറ്റബേസ് അപ്രത്യക്ഷമായിട്ടുണ്ട്. ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ എല്ലാ സാധ്യതയും ഉണ്ടെന്നാണ് ടെക് ലോകം പറയുന്നത്. സ്പാം സന്ദേശത്തിനും, പരസ്യം അറിയിക്കുന്ന കോളുകളിലേക്കും ഈ ചോര്‍ച്ച ഉപയോക്താവിനെ നയിച്ചിരിക്കാം.

അതേ സമയം ഫേസ്ബുക്ക് ഇതില്‍ വിശദീകരണം നല്‍കുന്നത് ഇങ്ങനെയാണ്. ഈ വിവരശേഖരം സെറ്റ് പഴയതാണെന്നും ഇതെല്ലാം നീക്കം ചെയ്തതാണെന്നുമാണ് ഫേസ്ബുക്ക് വക്താവ് പറഞ്ഞത്. ‘ഈ ഡേറ്റാ സെറ്റ് പഴയതാണ്. മറ്റുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് കണ്ടെത്താനുള്ള സംവിധാനം കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തിരുന്നു. മാറ്റങ്ങള്‍ വരുത്തുന്നതിനു മുന്‍പ് ലഭിച്ച വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു.

Top