ഫെയ്‌സ്ബുക്ക് പ്രണയം;പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചയാള്‍ പിടിയില്‍

നിലമ്പൂര്‍: ഫെയ്‌സ്ബുക്കുവഴി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം ചെയ്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഢിപ്പിച്ച സംഭവത്തില്‍ തൃശൂര്‍ സ്വദേശി ചെന്നൈയില്‍ പിടിയിലായി. തൃശൂര്‍ പള്ളം പള്ളിക്കല്‍ നായാട്ടുവളപ്പില്‍ അബ്ദുല്‍റഹീ (28)മാണ് അറസ്റ്റിലായത്. ചെന്നൈയില്‍ വീടു വാടകക്കെടുത്ത് താമസിച്ചുവരുന്നതിനിടെയാണ് പ്രത്യേക അന്വേഷണസംഘം അവിടെയെത്തി പിടികൂടിയത്.

രണ്ടു മാസം മുമ്പാണ് ഫേസ്ബുക്കുവഴി പരിചയപ്പെട്ട് അബ്ദുല്‍റഹീം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കെണിയിലാക്കിയത്. വിവാഹവാഗ്ദാനം ചെയ്ത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് തട്ടികൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങല്‍ വില്‍പന നടത്തി ഇരുവരും ഷോപ്പിങ് നടത്തി.

കോഴിക്കോടു നിന്നും ബസില്‍ ബാംഗ്ലൂരിലേക്കു പോയി. പരിചയക്കാരനായ തൃശൂര്‍ സ്വദേശിയെ സമീപിച്ചെങ്കിലും പെണ്‍കുട്ടിയ കൂടെകണ്ടതോടെ താമസസൗകര്യം ശരിയാക്കി നല്‍കിയില്ല. ഇതോടെ അവിടെ ലോഡ്ജില്‍ തങ്ങി. ബാംഗ്ലൂരില്‍ നിന്നും പുതിയ മൊബൈല്‍ ഫോണും വാങ്ങി. പിറ്റേന്ന് പെണ്‍കുട്ടിക്കൊപ്പം ബസില്‍ മുംബൈയിലേക്കു പോയി.

അവിടെ നിന്നും ട്രെയിനില്‍ ചെന്നൈയിലെത്തുകയായിരുന്നു. അവിടെ പരിചയത്തിലുള്ള ആളുടെ സഹായത്തോടെ വീടു വാടകക്ക് വാങ്ങി ഒന്നിച്ചു താമസിക്കുന്നതിനിടെയാണ് നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം ബിജു, എസ്.ഐ റസിയ ബംഗാളത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്. നിരവധി പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ വലയില്‍ വീഴ്ത്തിയതായി റഹീം പോലീസിനോട് സമ്മതിച്ചു. റഹീം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.

FACE BOOKN RAPE

പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. വൈദ്യപരിശോധനക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. റഹീമിനെ നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസിട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

Top