സിലിക്കന്‍ വാലിയിലെ ഫെയ്സ്ബുക്ക് ആസ്ഥാനത്ത് സരിന്‍ സാന്നിധ്യം; നാല് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ; ഫെയ്സ്ബുക്ക് ആസ്ഥാനത്ത് സരിന്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു. അതിതീവ്ര നശീകരണ ശേഷിയുള്ള രാസായുധമായി ഉപയോഗിക്കുന്ന സരിന്‍ വാതകത്തിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. കമ്പനിയുടെ സിലിക്കന്‍ വാലിയിലെ തപാല്‍ സംവിധാനത്തില്‍ വിഷവാതകത്തിന്റെ സാന്നിധ്യം ഉറപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.

രാവിലെ 11 മണിക്ക് സംശയാസ്പദമായി കണ്ട പായ്ക്കറ്റിലാണ് സരിന്‍ സാന്നിധ്യം കണ്ടെത്തിയത്. ഈ പായ്ക്കറ്റ് കൈകാര്യം ചെയ്ത ആളുകള്‍ക്ക് ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഫെയ്സ്ബുക്കിലേക്ക് എത്തുന്ന എല്ലാ പായ്ക്കറ്റുകളും പരിശോധിക്കാറുണ്ട്. ഇന്നലെ ഒരു പായ്ക്കറ്റില്‍ പരിശോധനാഫലം പോസിറ്റീവായിരുന്നു. തുടര്‍ന്നാണ് നാല് ഓഫിസുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചത്.

Top