5.4 ബില്ല്യണ്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്; പ്രതികരണവുമായി സുക്കര്‍ ബര്‍ഗ്

ന്യൂയോര്‍ക്ക്: 5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്. ഫെസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ പറയുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള 11.4 ദശലക്ഷം പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ കുട്ടികളുടെ പോണ്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള 11.6 ദശലക്ഷം പോസ്റ്റുകളും ഫെസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2020 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജവിവരങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് മുന്നില്‍ കണ്ടാണ് ഫേസ്ബുക്ക് വലിയ ഫേക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്തതെന്നാണ് എന്നാണ് സൈബര്‍ സുരക്ഷ വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതെ സമയം ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത്, ഇത്രയും വലിയ തോതില്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു എന്നതുകൊണ്ട് അത്രയും വലിയ തോതില്‍ വ്യാജപ്രചരണങ്ങള്‍ നടക്കുന്നുവെന്ന് അര്‍ത്ഥമില്ലെന്നും എങ്ങനെ ഇത്രയും വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെട്ടു എന്നതില്‍ ഒരു അന്വേഷണം ഉണ്ടാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Top