പുതുക്കിയ കമ്മ്യൂണിറ്റി മാനദണ്ഡങ്ങളുമായി ഫെയ്സ്ബുക്ക്

വാഷിങ്ടണ്‍: കമ്മ്യൂണിറ്റി മാദണ്ഡങ്ങളിൽ പരിഷ്കരണവുമായി ഫെയ്സ്ബുക്ക്.ആക്ഷേപഹാസ്യ ഉള്ളടക്കങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നതിനായി പുതുക്കിയ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ഉടൻ ഉൾപ്പെടുത്തുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു.

അർമേനിയൻ വംശഹത്യ നിഷേധിക്കാനുള്ള തുർക്കി ഗവൺമെന്‍റിന്‍റെ ശ്രമങ്ങളെ ആക്ഷേപഹാസ്യമായി ഒരു ഫെയ്സ്ബുക്ക്  ഉപയോക്താവ് പോസ്റ്റു ചെയ്‌തതിനെത്തുടർന്നുണ്ടായ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ തീരുമാനം. വിദ്വേഷ പരാമർശമുള്ള പോസ്റ്റ് ഫെയ്സ്ബുക്ക് നീക്കം ചെയ്തെങ്കിലും പിന്നീട് അവ പുന:സ്ഥാപിച്ചിരുന്നു.

Top