ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാറുണ്ടോ; ഫെയ്‌സ്ബുക്ക് പറയുന്നു

മൂഹ മാധ്യമ സേവനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിബന്ധന വ്യവസ്ഥകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്നും പണമുണ്ടാക്കുന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പുതിയ നിബന്ധന വ്യവസ്ഥയ്ക്ക് ഫെയ്‌സ്ബുക്ക് രൂപം നല്‍കുക.ജൂലായ് 31 മുതലാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നിബന്ധന വ്യവസ്ഥകള്‍ നിലവില്‍ വരിക.

മാത്രമല്ല, പരസ്യങ്ങളില്‍ നിന്നാണ് പണം ഉണ്ടാക്കുന്നതെന്നും ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കുന്നില്ലെന്നും ഇക്കാര്യം വ്യവസ്ഥകളുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഫേയ്‌സ്ബുക്ക് വൈസ് പ്രസിഡന്റും അസോസിയേറ്റ് ജനറല്‍ കൗണ്‍സിലുമായ അന്ന ബെന്‍സ്‌കെര്‍ട്ട് പറയുന്നു.

ഇതിനു പുറമേ ഉപയോക്താക്കള്‍ അവരുടെ ഉള്ളടക്കം ഡിലീറ്റ് ചെയ്തതിന് ശേഷം അവയ്ക്ക് എന്ത് സംഭവിക്കുന്നു എന്നും വ്യക്തമാക്കുന്നുണ്ട്. 90 ദിവസത്തിന് ശേഷം മാത്രമേ ഡിലീറ്റ് ചെയ്യപ്പെട്ട ഒരു കണ്ടന്റ് ഫേസ്ബുക്ക് സെര്‍വറുകളില്‍ നിന്നും അപ്രത്യക്ഷമാവു. മാത്രമല്ല, ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ തങ്ങള്‍ വില്‍ക്കില്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കുന്നു.

Top