facebook reaction buttons are danger

ഫേസ്ബുക്കിലെ റിയാക്ഷന്‍ ബട്ടണുകള്‍ ഉപയോഗിക്കരുതെന്ന് ബെല്‍ജിയത്തില്‍ പൊലീസ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഫേ്‌സ്ബുക്കില്‍ റിയാക്ഷന്‍ ബട്ടണുകള്‍ ആഡ് ചെയ്തത് വ്യക്തികളുടെ മനോവിതാരം അറിയാനാണെന്നും അത് വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുമെന്നും കാണിച്ചാണ് റിയാക്ഷന്‍ ബട്ടണുകള്‍ ഉപയോഗിക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ബട്ടണുകള്‍ ഉപയോഗിച്ച് പ്രതികരണം രേഖപ്പെടുത്തുന്നതു വഴി ഫേ്‌സ്ബുക്ക് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയാണെന്നും നിങ്ങള്‍ നിങ്ങളുടെ സ്വകാര്യത വിലമതിക്കുന്നുവെങ്കില്‍ ഈ റിയാക്ഷന്‍ ബട്ടണുകള്‍ ഉപയോഗിക്കരുതെന്നും ബെല്‍ജിയം പൊലീസ് പറയുന്നു.

ബട്ടണുകളില്‍ അമര്‍ത്തുന്നതിനനുസരിച്ച് ജനങ്ങള്‍ നല്ല മൂഡിലായിരിക്കുന്നതെപ്പോഴാണെന്നും അത് പരസ്യക്കാരെ അറിയിക്കാനും പരസ്യങ്ങള്‍ എപ്പോള്‍ കാട്ടണമെന്ന് അതുവഴി തീരുമാനിക്കാനാവുമെന്നും ബെല്‍ജിയന്‍ പോലിസ് പറയുന്നു.

വികാരങ്ങള്‍ ആറെണ്ണമായി നിജപ്പെടുത്തി നിങ്ങളുടെ ഭാവം അതുവഴി പ്രകടിപ്പിക്കാന്‍ നിര്‍ദേശിക്കുകയും കൃത്യമായി പ്രവചിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ വിശകലനം ചെയ്യുകയും ചെയ്യും. ഒരു മൗസ് ക്ലിക്കിലൂടെ എന്താണ് നിങ്ങളെ സന്തോഷിപ്പിക്കുന്നതെന്ന് നിങ്ങള്‍ ഫേസ്ബുക്കിനെ അറിയിക്കുകയാണ്. പോലീസ് പറയുന്നു.

Top