സ്വകാര്യത പ്രശ്‌നം;ഉപഭോക്താക്കളറിയാതെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പരസ്യമാകുന്നു

facebook

ഫേസ്ബുക്കില്‍ ഉപഭോക്താക്കളറിയാതെ അവരുടെ പ്രൈവറി സെറ്റിങ്‌സില്‍ മാറ്റം വരുത്തുന്നു. ഫേസ്ബുക്കിലെ ഒരു സോഫ്റ്റ്‌വെയര്‍ ബഗ്ഗ് ആണ് ഇതിനു കാരണമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. പ്രൈവസി പോളിസി സെറ്റിങ്‌സില്‍ നമ്മുടെ പോസ്റ്റുകള്‍ സുഹൃത്തുക്കള്‍ മാത്രം കണ്ടാല്‍ മതിയെന്ന് മാറ്റം വരുത്തിയാലും ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ അത് എല്ലാവര്‍ക്കും കാണാന്‍ കഴിയുന്നുണ്ട്.

ബഗ്ഗ് ബാധിച്ച അക്കൗണ്ടില്‍ ഒരു പുതിയ പോസ്റ്റ് ഇടുമ്പോള്‍ അത് പബ്ലിക്ക് ആയി പോസ്റ്റ് ചെയ്യുകയാണെന്ന നിര്‍േദശം ലഭിക്കും. ഈ നിര്‍ദേശം ഉപയോക്താക്കള്‍ കണ്ടില്ലെങ്കില്‍ അവര്‍ ആഗ്രഹിക്കാതെ തന്നെ അവരുടെ പോസ്റ്റുകള്‍ എല്ലാവരിലേക്കും എത്തിച്ചേരും. മുമ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലെ പ്രൈവസി സെറ്റിങ്‌സിനെ ഈ ബഗ്ഗ് ബാധിച്ചിരുന്നില്ല. മെയില്‍ 1.4 അക്കൗണ്ടുകളിലാണ് ആ തകരാര്‍ ഉണ്ടായത്. എന്തായാലും പ്രശ്‌നം പരിഹരിച്ചുവെന്ന് ഫേസ്ബുക്കിന്റെ ചീഫ് പ്രൈവസി ഓഫീസര്‍ എറിന്‍ ഇഗന്‍ പറഞ്ഞു.

Top