ദളിത് വിദ്യാര്‍ഥിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്പെന്‍ഷന്‍

കാസര്‍ഗോഡ് : കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് ജയിലിലടച്ചതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകനെ വകുപ്പ് അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി.

ഇഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യക്ഷന്‍ ഡോ. പ്രസാദ് പന്ന്യനെയാണ് തല്‍സ്ഥാനത്തു നിന്നും മാറ്റിയത്. കഴിഞ്ഞ മാസം ഇട്ട പോസ്‌റ് സര്‍വകലാശാല ചട്ടത്തിന് എതിരാണെന്ന് കാണിച്ചാണ് സസ്പെന്‍ഷന്‍ നടപടി. പ്രസാദ് പന്ന്യനെതിരെ അന്വേഷണം നടത്തുമെന്നും ഉത്തരവില്‍ ഉണ്ട്.

ലിംഗുസ്റ്റിക്‌സ് വിഭാഗം ഗവേഷക വിദ്യാര്‍ത്ഥിയും ഹൈദരാബാദ് സര്‍വകാലശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സഹപാഠിയുമായ ജി നാഗരാജുവിനെ നേരത്തെ സര്‍വകലാശാലയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹോസ്റ്റലിലെ അഗ്‌നിശമന ഉപകരണത്തിന്റെ ഗ്ലാസ് പൊട്ടിച്ചതിനായിരുന്നു നടപടി. 200 രൂപ മാത്രം വിലവരുന്ന ഗ്ലാസ് പൊട്ടിച്ചതിന് ഇത്ര കടുത്ത ശിക്ഷ നല്‍കിയതിനെ വിമര്‍ശിച്ചാണ് പ്രസാദ് പന്ന്യന്‍ ഫേസ്ബുക് പോസ്റ്റ് ഇട്ടത്.

Top