മോദിയെ പുകഴ്ത്തിയ സംഭവം; എ.പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കണ്ണൂർ: മോദിയെ സ്തുതിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ട കോൺഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. അബ്ദുള്ളക്കുട്ടി അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി എടുത്തിരിക്കുന്നത്.

സംഭവത്തിൽ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിച്ച് കഴിഞ്ഞ 29ന് കെ.പി.സി.സി.കത്ത് നൽകിയിരുന്നു. എന്നാൽ, അദ്ദേഹം വിശദീകരണം നൽകാൻ തയാറായില്ല. കെ.പി.സി.സി.യുടെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തുടർന്ന് ഇമെയിൽ വഴിയും രജിസ്‌ട്രേഡ് തപാൽ വഴിയും വിശദീകരണം ആവശ്യപ്പെട്ട് പാർട്ടി കത്ത് അയച്ചിരുന്നു. കത്ത് അബ്ദുള്ളക്കുട്ടി കൈപ്പറ്റിയിരുന്നു. എന്നാൽ പിന്നീടും വിശദീകരണം നൽകാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.

Top