വിധി ബലാത്സംഗം പോലെ… ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തില്‍

കൊച്ചി: ഹൈബി ഈഡന്‍ എം.പിയുടെ ഭാര്യ ഫെയ്ബുക്കില്‍ പങ്ക് വെച്ച് കുറിപ്പ് വിവാദമാകുന്നു.വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്ന പോസ്റ്റാണ് അന്ന ലിന്‍ഡ ഈഡന്‍ ഫേസ്ബുക്കില്‍ ഇട്ടത്. പ്രളയത്തിന് സമാനമായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

കഴിഞ്ഞ ദിവസത്തെ മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. ഹൈബി ഈഡന്റ് വീടിന്റെ താഴത്തെ നിലയിലും വെള്ളം കയറിയിരുന്നു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തില്‍ മുങ്ങിയിരുന്നു. വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന്‍ എംപി ആസ്വദിച്ച് സിസ്ലേഴ്‌സ് കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയുള്ളതാണ് പോസ്റ്റ്.ഇതിനൊപ്പം നല്‍കിയ വാചകമാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്.

ഫെയ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ഫേസ്ബുക്കില്‍ നിന്ന് അന്ന ഈഡന്‍ പോസ്റ്റ് പിന്‍വലിച്ചു. എങ്കിലും ബലാത്സംഗം പോലെ ഇത്രയും മോശമായ സംഭവത്തെ തമാശ പോസ്റ്റായി ഇട്ടതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

Top