മഞ്ജുവിനെ കാണാനില്ലെന്ന പഴയവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരണമാക്കുന്നു

കൊച്ചി: നടന്‍ ദിലീപ് മൂന്ന് കെട്ടിയെന്ന് ആഘോഷിച്ച് ജനപ്രിയ നായകനെ വില്ലനാക്കി പ്രചരണം നടത്തുന്നവര്‍ക്ക് മറുപടി നല്‍കി സോഷ്യല്‍ മീഡിയയില്‍ മുന്‍ വിവാദത്തിന്റെ പ്രചരണം.

അരുന്ധതി വിശ്വാസ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് മഞ്ജു വാര്യരുടെ വിവാഹത്തിന് മുന്‍പുള്ള ഒരു വാര്‍ത്തയുടെ കട്ടിങ്ങ് കൊടുത്തിരിക്കുന്നത്.

‘ ദിലീപിന്റെ ആദ്യവിവാഹം അന്വേഷിക്കുന്നവര്‍ ഇതൊന്ന് വായിച്ചാലും എന്ന അടിക്കുറുപ്പില്‍ ,ഓര്‍ക്കുക ആരും നല്ലവരല്ല . . ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്ന് ‘ പ്രതികരണത്തോടെയാണ് വാര്‍ത്തയുടെ കട്ടിങ്ങ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

in

മുന്‍ കലാ തിലകവും സിനിമാ നടിയുമായ മഞ്ജു വാരിയരെ കാണാതായി എന്ന വാര്‍ത്തയില്‍ പതിനൊന്നാം സ്റ്റാന്റേഡ് വിദ്യാര്‍ത്ഥിയെ ഒരു ദിവസം മുന്‍പ് കാണാതായതായാണ് റിപ്പോര്‍ട്ട്.

manju site

അമ്മ ഗിരിജാ മാധവന്റെ പരാതിയില്‍ കണ്ണൂര്‍ പൊലീസ് ഇതു സംബന്ധമായി കേസെടുത്തതും വാര്‍ത്തയിലുണ്ട്.

സിനിമാരംഗവുമായി ബന്ധപ്പെട്ട ആരെങ്കിലും കുട്ടിയെ തട്ടികൊണ്ട് പോയതായി പൊലീസ് സംശയിക്കുന്നതായും വാര്‍ത്തയില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ട് : എം വിനോദ്‌

Top