ഹാഷ്ടാഗ് നീക്കിയത് അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഫേസ്ബുക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജി വെയ്ക്കാന്‍ ആവശ്യപ്പെടുന്ന #ResignModi ഹാഷ്ടാഗ് നീക്കം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്ത്. ‘ഹാഷ്ടാഗ് അബദ്ധത്തില്‍ ബ്‌ളോക്ക് ചെയ്തതാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ പറഞ്ഞതുകൊണ്ടല്ല. ഹാഷ്ടാഗ് പുന:സ്ഥാപിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്.’ ഫേസ്ബുക്ക് കമ്പനി വക്താവ് ആന്റി സ്റ്റോണ്‍ അറിയിച്ചു.

ബംഗാള്‍ തിരഞ്ഞെടുപ്പ് സമയത്താണ് നരേന്ദ്ര മോദി രാജി വെയ്ക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കിയത്. രാജ്യത്തെ കൊവിഡ് തരംഗം ആഞ്ഞടിക്കുമ്പോള്‍ മതിയായ മുന്നൊരുക്കം കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യരംഗത്ത് നടത്തിയില്ല എന്നുകാണിച്ച് വ്യാപകമായ പ്രതിഷേധവും ഹാഷ്ടാഗ് ക്യാമ്പെയിനും നടന്നിരുന്നു.

രോഗവ്യാപനം രൂക്ഷമായ ഡല്‍ഹി, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചികിത്സ ലഭിക്കാതെ ആളുകള്‍ തെരുവില്‍ മരിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും നടന്നിരുന്നു. ഈ സമയത്താണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഇടപെടലുകള്‍ നീക്കം ചെയ്യപ്പെട്ടത്. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് ഇപ്പോള്‍ #ResignModi ഹാഷ്ടാഗ് പുന:സ്ഥാപിച്ചത്.

 

Top