വ്യാജ വാര്‍ത്തകള്‍ ന്യൂസ്ഫീഡില്‍ നിന്നും ഒഴിവാക്കാം; പക്ഷേ നീക്കം ചെയ്യില്ലെന്ന് ഫേസ്ബുക്ക്

facebook-

വ്യാജവാര്‍ത്തകളില്‍ നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്. വ്യവസ്ഥകള്‍ക്ക് വിരുദ്ധമല്ലാത്തതിനാല്‍ വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യാനാവില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു. പകരം വ്യാജവാര്‍ത്തകളെ ന്യൂസ്ഫീഡില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുമെന്നും ഫേസ്ബുക്ക് പറഞ്ഞു. അത്തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് അഭിപ്രായസ്വാതന്ത്രത്തിന്റെ ലംഘനമാവുമെന്നും ഫേസ്ബുക്ക് പറഞ്ഞു.

ഫേസ്ബുക്ക് വഴി റഷ്യ അമേരിക്കന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ വന്ന സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ ഫേസ്ബുക്കിന്റെ പങ്ക് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ വിലയിരുത്താന്‍ പ്രത്യേകം വസ്തുതാ പരിശോധകരെയും ഫേസ്ബുക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്.

Top