ഫെയ്‌സ്ബുക്കിന്റെ പുതിയ പേരെന്ത്? ചർച്ച കൊഴുക്കുന്നു

ഫെയ്സ്ബുക്ക് കമ്പനിയുടെ പേര് മാറ്റാന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പേരുമാറ്റല്‍ സംബന്ധിച്ച ചര്‍ച്ചകളും സജീവമാവുകയാണ്. കമ്പനി, ‘എഫ്ബി’, ‘ദി ഫേസ്ബുക്ക്’ എന്നീ പേരുകളിലേക്ക് മടങ്ങിപോയേക്കുമെന്ന് ഉള്‍പ്പടെയുള്ള ചര്‍ച്ചകളാണ് ട്വിറ്ററില്‍ നടക്കുന്നത്.

ഫെയ്സ്ബുക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമായ ‘ഹൊറൈസണുമായി’ പുതിയ പേരിന് ബന്ധമുണ്ടാകുമെന്ന് ഫെയ്സ്ബുക്കിന്റെ പേര് മാറ്റല്‍ റിപ്പോര്‍ട്ട് ചെയ്ത വേര്‍ജ് പറഞ്ഞിരുന്നു. ഫേസ്ബുക്ക് ഭാവിയില്‍ അതിന്റെ മെറ്റാവേഴ്‌സിന്റെ പേരില്‍ അറിയപ്പെടണം എന്ന സക്കര്‍ബര്‍ഗിന്റെ ആഗ്രഹത്തിന് അംഗീകാരം നല്‍കുന്നതാണത്.

മറ്റു പേരുകള്‍ക്ക് ഒപ്പം, ഫേസ്ബുക്കിന്റെ മുന്‍ സിവിക് ഇന്റ്‌റഗ്രിറ്റി ചീഫായ സമിദ് ചക്രവര്‍ത്തി മുന്നോട്ട് വെച്ച പേരാണ് ‘മെറ്റാ’ എന്നത്. നിലവില്‍ meta.com എന്ന വിലാസം meta.org എന്ന വിലാസത്തിലേക്കാണ് റീഡയറകട് ചെയ്യുന്നത്. ചാന്‍ സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ബയോമെഡിക്കല്‍ റിസര്‍ച്ച് ഡിസ്‌കവറി ടൂളിന്റെ ഹോം പേജാണ് ഇത്. മെറ്റാവേഴ്‌സ് സ്ഥാപനത്തിന്റെ പേരിനായുള്ള മത്സരത്തില്‍ ഒരുപിടി മുന്നില്‍ സക്കര്‍ബര്‍ഗ് ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണിത്.

 

Top