facebook messenger new feature

നിത്യ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത നവമാധ്യമമായി ഫേ്‌സ്ബുക്ക് നമുക്കിടയില്‍ മാറി കഴിഞ്ഞു. ലോകവിവരങ്ങള്‍ ആദ്യം വിരല്‍ തുമ്പിലെത്താനും കൂട്ടുകാരുമായി ചാറ്റ് ചെയ്യാനും പഴയ കൂട്ടുകാരെ കണ്ടുപിടിക്കാനുമൊക്കെ ഫേസ്ബുക്കിനെ കൂട്ടു പിടിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.

ഫേസ് ബുക്കിനു പുറമെ ഫേസ്ബുക്ക് മെസഞ്ചറും എല്ലാവരും ഉപയോഗിക്കുന്നുണ്ട്. പുത്തന്‍ ഫിച്ചറുമായി മെസഞ്ചര്‍ എത്തിരിക്കുകയാണ്.ഇനി മുതല്‍ മെസെഞ്ചര്‍ വഴിയും രഹസ്യ മെസേജുകള്‍ അയക്കാം. വാട്ട്‌സ്ആപ്പ് പോലെ ‘എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍’ എന്ന സെക്യുവര്‍ മെസെജിങ് ആണ് ഫേസ്ബുക്കും നിങ്ങള്‍ക്ക് തരുന്നത്.

നിങ്ങള്‍ക്ക് സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ രഹസ്യങ്ങളുണ്ടോ. എങ്കില്‍ സീക്രട്ട് കോണ്‍വര്‍സേഷന്‍ ഓണ്‍ ആക്കൂ. ചാറ്റിന്റെ മുകളില്‍ രഹസ്യസംഭാഷണം വേണ്ട വ്യക്തിയുടെ ചാറ്റ് എടുത്ത് സെറ്റിങ്‌സില്‍ സീക്രട്ട് കോണ്‍വര്‍സേഷന്‍ ഓണ്‍ ചെയ്താല്‍ മാത്രം മതി.

മെസഞ്ചറിന്റെ ഏറ്റവും പുതിയ വെര്‍ഷനിലെ ഈ ഫീച്ചര്‍ ലഭിക്കുകയുള്ളു .

Top