വാനിഷ് മോഡ് ഫീച്ചര്‍ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചറും

നി മുതല്‍ ഫേസ്ബുക്ക് മെസഞ്ചറിലും ഡിസ്സപ്പിയറിങ് മെസേജ് ഫീച്ചര്‍ ഉണ്ടാകും. ഈ സവിശേഷത അമേരിക്കയിലെയും മറ്റ് ചില രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചു കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമിനും ഇതേ സവിശേഷത ലഭിക്കുന്നതായിരിക്കും. മെസഞ്ചറില്‍ ഡിസ്സപ്പിയറിങ് മോഡ് ഓണാണെങ്കില്‍, ഒരാള്‍ അയക്കുന്ന സന്ദേശം മറ്റേയാള്‍ കണ്ടുകഴിഞ്ഞാല്‍ അല്ലെങ്കില്‍ ചാറ്റ് ക്ലോസ് ചെയ്യുമ്പോള്‍ ആ സന്ദേശം അപ്രത്യക്ഷമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ചാറ്റ് നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ലായെങ്കില്‍ സ്വീകര്‍ത്താവിന് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാം. പക്ഷേ സന്ദേശം അയച്ചയാള്‍ക്ക് ഇതിനെക്കുറിച്ച് ഒരു അറിയിപ്പ് ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. സമാനമായ ഡിസ്സപ്പിയറിങ് മെസേജ് ഫീച്ചറാണ് വാട്സാപ്പ് പ്രഖ്യാപിച്ചതും.

‘ഇത് ആക്ടീവേറ്റാക്കാന്‍ നിലവിലുള്ള ചാറ്റ് ത്രെഡില്‍ സൈ്വപ്പുചെയ്യുക, അപ്പോള്‍ നിങ്ങള്‍ ഡിസ്സപ്പിയറിങ് മോഡിലാണ്. വീണ്ടും സൈ്വപ്പ് ചെയ്താല്‍, നിങ്ങള്‍ പതിവ് ചാറ്റിലേക്ക് മടങ്ങും. അത്രയേയുള്ളൂ! നിങ്ങള്‍ക്ക് വാക്കുകള്‍ കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ നിങ്ങള്‍ ശരിക്കും ചിന്തിക്കുന്ന കാര്യങ്ങള്‍ പങ്കിടുന്നതിന് ഇപ്പോള്‍ മെമ്മുകള്‍, ജിഫുകള്‍, സ്റ്റിക്കറുകള്‍ അല്ലെങ്കില്‍ റിയാക്ഷന്‍സ് അയയ്ക്കാം.’ഫേസ്ബുക്ക് ബ്ലോഗ് വായിച്ചു.ഉപയോക്താക്കളുടെ സുരക്ഷയെകുറിച്ചും ഫേസ്ബുക്ക് വ്യക്തമാക്കുന്നുണ്ട്.

നിങ്ങള്‍ കണക്റ്റു ചെയ്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ നിങ്ങളുമായി ചാറ്റില്‍ ഡിസ്സപ്പിയറിങ് മോഡ് ഉപയോഗിക്കാന്‍ കഴിയൂ. ഒരു പ്രത്യേക കോണ്‍ടാക്റ്റ് ഉപയോഗിച്ച് വാനിഷ് മോഡില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും നിങ്ങള്‍ക്ക് തീരുമാനിക്കാം. ഈ സവിശേഷത ആദ്യം മെസഞ്ചറിലും തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലും എത്തും.

Top